Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Meeting

മു​ഖ്യ​മ​ന്ത്രി​ തി​ര​ക്കി​ൽ; കെ​എ​സ്‌​യു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ല്ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​ർ പ്ലീ​​​​ഡ​​​​ർ നി​​​​യ​​​​മ​​​​ന വി​​​​വാ​​​​ദം പു​​​​ക​​​​യു​​​​ന്ന​​​​തി​​​​നി​​​​ടെ കെ​​​​എ​​​​സ്‌​​​​യു​​​​വി​​​​നു കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്ക് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കാ​​​​തെ വ​​​​ന്ന​​​​തോ​​​​ടെ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​നോ​​​​ട് അ​​​​തൃ​​​​പ്തി പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച് വി​​​​ദ്യാ​​​​ർ​​​​ഥി സം​​​​ഘ​​​​ട​​​​നാ നേ​​​​താ​​​​ക്ക​​​​ൾ. കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കാ​​​​യി കെ​​​​എ​​​​സ്‌​​​​യു സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ലോ​​​​ഷ്യ​​​​സ് സേ​​​​വ്യ​​​​ർ അ​​​​ട​​​​ക്ക​​​​മു​​​​ള്ള നേ​​​​താ​​​​ക്കളാണ് അ​​​​നു​​​​മ​​​​തി തേ​​​​ടി​​​​യ​​​​ത്. ആ​​​​ദ്യം ഫോ​​​​ണി​​​​ലൂ​​​​ടെ​​​​യും പി​​​​ന്നീ​​​​ട് ഔ​​​​ദ്യോ​​​​ഗി​​​​ക ക​​​​ത്തി​​​​ലൂ​​​​ടെ​​​​യും കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്ക് അ​​​​നു​​​​വാ​​​​ദം തേ​​​​ടി​​​​യെ​​​​ങ്കി​​​​ലും ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല.

ഇ​​​​ന്ന​​​​ലെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്ക് തി​​​​ര​​​​ക്കി​​​​ട്ട പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് അ​​​​ലോ​​​​ഷ്യ​​​​സ് പ​​​​റ​​​​യു​​​​ന്ന​​​​ത്. ഓ​​​​ണം ബം​​​​പ​​​​ർ ലോ​​​​ട്ട​​​​റി പ്ര​​​​കാ​​​​ശ​​​​നം ക​​​​ഴി​​​​ഞ്ഞു കൊ​​​​ല്ല​​​​ത്തേ​​​​ക്കുപോ​​​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രി കൊ​​​​ച്ചി​​​​യി​​​​ലെ പ​​​​രി​​​​പാ​​​​ടി​​​​യും ക​​​​ഴി​​​​ഞ്ഞു​​​​ മാ​​​​ത്ര​​​​മേ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രത്ത്‌ എ​​​​ത്തു​​​​ക​​​​യു​​​​ള്ളൂ. അ​​​​തു​​​​കൊ​​​​ണ്ട് കൂ​​​​ടി​​​​ക്കാ​​​​ഴ്ച വൈ​​​​കാ​​​​നാ​​​​ണ് സാ​​​​ധ്യ​​​​ത. കെ​​​​എ​​​​സ്‌​​​​യു ന​​​​ൽ​​​​കി​​​​യ ക​​​​ത്തി​​​​ൽ നി​​​​യ​​​​മ​​​​ന​​​​വി​​​​വാ​​​​ദം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ളു​​​​ള്ള​​​​താ​​​​ണ് കൂ​​​​ടി​​​​ക്കാ​​​​ഴ്ച വൈ​​​​കിക്കുന്ന​​​​ത്.

കെ​​​​എ​​​​സ്‌​​​​യു​​​​വി​​​​ന് എ​​​​തി​​​​രാ​​​​യ പ​​​​രി​​​​ഹാ​​​​സ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ത്തി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കും അ​​​​തൃ​​​​പ്തി​​​​യു​​​​ണ്ട്. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശം പ​​​​രി​​​​ധി വി​​​​ട്ടെ​​​​ന്നാ​​​​ണ് ഒ​​​​രു വി​​​​ഭാ​​​​ഗം നേ​​​​താ​​​​ക്ക​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത്. പാ​​​​ർ​​​​ട്ടി യോ​​​​ഗ​​​​ങ്ങ​​​​ൾ ചേ​​​​രു​​​​ന്പോ​​​​ൾ ഇ​​​​ക്കാ​​​​ര്യം ഉ​​​​ന്ന​​​​യി​​​​ക്കാ​​​​നും ആ​​​​ലോ​​​​ച​​​​ന​​​​യു​​​​ണ്ട്. സ​​​​ർ​​​​ക്കാ​​​​ർ പ്ലീ​​​​ഡ​​​​ർ നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​ത് കെ​​​​എ​​​​സ്‌​​​​യു ക​​​​മ്മി​​​​റ്റി​​​​ക​​​​ള​​​​ല്ലെ​​​​ന്ന മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മാ​​​​ണ് രാ​​​​ഷ്്ട്രീ​​​​യ പോ​​​​രി​​​​ലേ​​​​ക്ക് വ​​​​ഴി​​​​വ​​​​ച്ച​​​​ത്.

Latest News

Corehub Up